നിലാവ്
നിലാവിൽ നീരാടും അലകളേ,
നീയറിയുന്നുവോ ഇരുളിൻ നൊമ്പരം?
പകൽച്ചൂടിലെരിയും കനവുകളെല്ലാം
കണ്ണീർപൊഴിച്ചിടും രാവിൽ,
നീറുന്ന ഹൃദയങ്ങൾ പറിച്ചെറിയും
പൊട്ടിച്ചിരിയുടെ പൊയ്മുഖങ്ങൾ…
നൽകാൻ മാത്രം വിധിക്കപ്പെട്ട സ്നേഹം
നെടുവീർപ്പുകളാൽ തേങ്ങി ഉറങ്ങും…
മൗനം പുതച്ച വാക്കുകളെല്ലാം
തുള്ളി തുളുമ്പി ഒഴുകി ഒലിച്ചിടും…
എങ്കിലും കാത്തിരിക്കും
ഓരോ നിശയും നിന്നെപ്പോലെ…
ഒരു തരി വെട്ടത്തിൽ നീരാടുവാൻ,
ഓളത്താരാട്ടിൽ കൺപൂട്ടി ഉറങ്ങുവാൻ...