ചിത്രങ്ങളെഴുതിയെന്നെ ഉണർത്തീടുക…
വെണ്മയേ വരിക നീയെന്നിൽ,
വെണ്ണിലാവിൻ നന്മ നിറച്ചീടുക…
തമസ്സേ വരിക നീയെന്നെ,
ഗാഢമാം നിദ്രയിൽ ആഴ്ത്തീടുക..
നീലിമയേ വരിക, നീയെന്റെ
ഹൃദയത്തിലൊരു സ്നേഹവാനം തീർത്തീടുക…
ശോണിമയേ വരിക നീയെന്റെ
സിരകളിൽ ശാന്തമായ് ഒഴുകീടുക…
ഹരിതമേ വരിക നീയെൻ കണ്ണുകളിൽ
മഴയായ് പെയ്തിറങ്ങീടുക..
പീതവർണ്ണമേ വരിക നീയെൻ ഹൃത്തടത്തിൽ
പിലിക്കാർവർണ്ണനായ് നിറഞ്ഞീടുക.
(Picture courtesy : Pinterest)
